Trial Running.....Trial Running.....Trial Running.....E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process...Trila Running.....Trila Running.....

കൈയെത്താദൂരത്ത് കണ്ണെത്താദൂരത്ത്



                      ടെലിഫോൺ

 ശബ്ദം ഒരേ സമയത്ത് അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ പൾസുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സം‌പ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകൾ പ്രവർത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോൺ ശൃഖലകൾ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങൾ കൈമാറുന്നതിനും, കമ്പ്യൂട്ടറുകള്‍ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.മനുഷ്യർ സംസാരിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങൾ വായുവിലുടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളിൽ എത്തി ശ്രോതാവിന് കേൾവിയുടെ ചേതന ഉളവാക്കുകയും ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും. ഒരു ആൾക്കൂട്ടത്തോട് സംസാരിക്കുകയാ‍ണെങ്കിൽ വളരെ ഉച്ചത്തിൽ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ സംസാരിക്കേണ്ടി വരും. അല്ലെങ്കിൽ ഒരു ഇലക്ട്രിക്കൽ ആമ്പ്ലിഫിക്കേഷന്റെ സഹായം വേണ്ടി വരും. ഉദാ‍ഹരണത്തിന് ഒരു വലിയ യോഗത്തിൽ സംസാരിക്കാൻ മൈക്രോഫോൺ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാൻ ടെലിഫോൺ വേണം. മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ ഉച്ചത വർദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ അല്ലെങ്കിൽ വോൾട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ പരിമിതികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നു.
ടെലിഫോൺ ആദ്യമായി വികസിപ്പിച്ചെടുത്തത്  അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ആണ്.വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങൾ (vibrations) സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.ബെൽ ആദ്യമായി ഒരു ടെലിഗ്രാഫ് പരീക്ഷണാ‍ർത്ഥമുണ്ടാക്കി. ഒരു ദിവസം അതിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ടെലിഗ്രാഫ് വിചിത്രമായൊരു രീതിയിൽ പ്രവർത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോൾ ശബ്ദ തരംഗങ്ങളെ ദൂരെ പുനസൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം ശബ്ദ തരംഗങ്ങൾ വഹിക്കുമോന്ന് പരീക്ഷിക്കാനായി ഒരു പെയർ ചെമ്പ് കമ്പിയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാൻസ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതിൽ പരീക്ഷണങ്ങൾ നടത്തി നോക്കി.1876 മാർച്ച് പത്താം തീയതി ബെൽ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആസിഡിൽ മുക്കി കോപ്പർ കമ്പിയുടെ റെസിസ്റ്റൻസ് മാറ്റിക്കൊണ്ട് ഒരു പരീക്ഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പാന്റ്സിൽ ആസിഡ് വീണു തുളുമ്പി. ദേഷ്യം മൂലം അദ്ദേഹം സഹായിയെ വിളിച്ചു, "വാട്സൺ, ഇവിടെ വരൂ" (Watson, Come here. I want you). പരീക്ഷണാർത്ഥം നിർമ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയിൽ സ്ഥാപിച്ചുകൊണ്ടിരുന്ന വാട്സൺ, ബെല്ലിന്റെ സഹായാഭ്യർത്ഥന ആ യന്ത്രത്തിലൂടെ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സം‌പ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യർത്ഥനയായിരുന്നു.1878 ൽ അമേരിക്കയിലെ ന്യൂഹാവെനിൽ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു.ഇരുപത് വർഷങ്ങൾക്കുള്ളിൽ ടെലിഫോൺ ആർജ്ജിച്ച രൂപം ഒരു നൂറ്റാണ്ടോളം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. 1947ൽ ട്രാന്‍സിസ്റ്ററിന്റെ കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങൾ രൂ‍പീകരിക്കാൻ സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോൾ വെയിറ്റിംഗ്, കോൾ ഫോർവേർഡിംഗ്, എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന് സാധ്യതയുണ്ടാക്കി. ഇന്റർനെറ്റിന്റെ പ്രാഥമികമായ ഒരു പ്രവേശനമാർഗ്ഗം കൂടിയാണ് ടെലിഫോൺ പ്രവർത്തനസരണി.                                              

ഫാക്സ്



കടലാസ്സിൽ അച്ചടിച്ചിട്ടുള്ള ചിത്രങ്ങളും അക്ഷരത്താളുകളും ടെലിഫോൺ നെറ്റ്‌വർക്ക് വഴി വിദൂര സ്ഥലത്തേക്ക് അയക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണ സംവിധാനമാണ് ടെലി ഫാക്സിമിലി അഥവാ ചുരുക്കത്തിൽ ഫാക്സ് എന്നറിയപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ ടെലിഫോൺ നെറ്റ്‌വർ പരസ്പരം ബന്ധിപ്പിക്കപ്പെട്ട രണ്ട് ഫാക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് കടലാസ്സ് താളിലെ വിവരങ്ങൾ ദൂരത്തേക്ക് അയക്കാനും പുനർനിർമ്മിക്കാനും എളുപ്പം സാധിക്കുന്നു.




വാര്‍ത്താവിനിമയ രീതികള്‍




No comments:

Post a Comment